Wednesday, February 19, 2025

രണ്ടര വയസുളള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയും കാമുകനും അറസ്റ്റില്‍

തിരുവനന്തപുരം: രണ്ടര വയസുളള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. കല്ലറ നിറമണ്‍കടവ് കടുവാക്കുഴിക്കര തടത്തരികത്ത് വീട്ടില്‍ അഭിരാമി(22), മിതൃമ്മല തടത്തരികത്ത് വീട്ടില്‍ അമല്‍(23)എന്നിവരാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കമുകനൊപ്പമാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വെഞ്ഞാറമൂട് പോലീസ് ഇരുവരെയും പിടികൂടിയത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments