Friday, September 20, 2024

റെക്കോഡ് കുറിച്ച് സ്വർണ്ണ വിപണി; പവന് 38,600 രൂപയായി

കൊച്ചി: ആഗോള വിപണിയിൽ ഇതാദ്യമായി എക്കാലത്തെയും ഉയർന്ന നിലവാരം കുറിച്ചതോടെ ആഭ്യന്തര വിപണിയിലും സ്വർണവില വീണ്ടും കുതിച്ചു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപകൂടി 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടർച്ചയായി ആറാമത്തെ ദിവസമാണ് കേരളത്തിൽ സ്വർണവില റെക്കോഡ് കുറിക്കുന്നത്. ഇതോടെ ഈവർഷം ഇതുവരെ പവന്റെ വിലിയലുണ്ടായ വർധന 9,600 രൂപയാണ്.
യു.എസ്-ചൈന തർക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമാണ് ആഗോള വിപണിയിൽ സ്വർണവിലയിൽ പെട്ടെന്നുണ്ടായ വർധനയ്ക്കുപിന്നിൽ. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഉത്തേജനപാക്കേജുകൾ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി.
ആഗോള വിപണിയിൽ 2011 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില ഇതോടെ ഇതാദ്യമായി മറികടന്നു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1.5ശതമാനം ഉയർന്ന് 1,928 ഡോളറിലെത്തി. 1,920.30 ഡോളറായിരുന്നു ഇതിനുമുമ്പ് രേഖപ്പെടുത്തിയ ഉയർന്നവില.

RELATED ARTICLES
- Advertisment -

Most Popular

Recent Comments