Wednesday, May 6, 2026

ഷീറ്റു മേഞ്ഞ കൂരക്കടിയിലെ ദുരിതമകറ്റാൻ ടേബിൾ ഫാനുമായി വടക്കേക്കാട് പൊലീസ്

പുന്നയൂർക്കുളം: ഷീറ്റ് മേഞ്ഞ കൂരക്കുള്ളിൽ കടുത്ത വേനൽ ചൂടിൽ ദുരിതത്തിൽ കഴിയുന്ന കുടുംബത്തിന് ഫാൻ നൽകി വടക്കേക്കാട് പൊലീസ്.
രണ്ട് മാസം മുമ്പ് ആണ് വടക്കേക്കാട് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ മാരായ ഫിറോസും ജോഫിനും ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമാമായി വീടുകളിൽ ക്ഷേമ വിവരങ്ങൾ അന്വേഷിക്കാക്കാൻ ആ ഷെഡിലെത്തിയത്. പപ്പടം പണിക്കാരനായ ഉണ്ണികൃഷ്നും അഞ്ചംഗം കുടുംബവും അനുഭവിച്ച ദുരിതം നേർക്ക് നേർ അവർ കണ്ടു. വടക്കേക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ആ ഷീറ്റ് കൊണ്ട് നാല് ഭാഗവും മുകൾഭാഗം അടിച്ച കഷ്ടിച്ച് ഒരാൾക്ക് നിൽക്കാവുന്ന ഷെഡായിരുന്നു അത്. പുതിയ വീട് പണിയുന്നതിന് വേണ്ടി ഒരു വർഷത്തിൽ അധികമായി അവർ ഷെഡിൽ തന്നെയാണ് താമസിക്കുന്നത്.
ലോക് ഡൗൺ കാലമായതോടെ കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടിക്ക് ആ വഴിക്ക് പോകുമ്പോഴണ് ആ ഷെഡ് വീണ്ടും ശ്രദ്ധയിൽ പെട്ടത്. ആ ഓർമ്മ ഉദ്യോഗസ്ഥർ വടക്കേക്കാട് ഇൻസ്പെക്ടം എം. സുരേന്ദ്രനുമായി പങ്ക് വെച്ചതതോടെയാണ് കാര്യങ്ങൾക്ക് വേഗതയുണ്ടാക്കിയത്. ഇൻസ്പെക്ടറുടെ അഭ്യർത്ഥനയിൽ സന്നദ്ധ സംഘടനയായ പരൂർ മഹല്ല് മീഡിയയുടെ സഹകരണം ഉറപ്പാക്കി. കടുത്ത വേനൽ ചൂടിൽ നിന്ന് അൽപം ആശ്വസമായി ആ കുടുംബത്തിലേക്ക് ഫാൻ നൽകാൻ അങ്ങനെയാണവരെത്തിയത്. ഇൻസ്പെക്ടർ എം സുരേന്ദ്രൻ, പ്രിൻസിപ്പൽ എസ്.ഐ. കെ അബ്ദുൽ ഹക്കീം, ബീറ്റ് ഓഫീസർ ഫിറോസ് തുടങ്ങിയവർ ചേർന്നാണ് ഫാനുമായെത്തി കുടുംബത്തേയും പരിസരവാസികളേയും ഞെട്ടിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments