Tuesday, December 3, 2024

‘ഇക്കാ.. ഇങ്ങള് ശരിക്കും ഞെട്ടിച്ചു’, കോട്ടയം നസീര്‍ വരച്ച ചിത്രങ്ങള്‍ കണ്ട് അമ്പരന്ന് ആരാധകര്‍

കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മാര്‍ച്ച് 23നും രാജ്യത്ത് 24നുംലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയാനും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കണമെന്നും സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളുടെ ഭാഗമായി ഏവരും വീടുകളില്‍ കഴിഞ്ഞുകൂടുകയാണ്.

സിനിമാതാരങ്ങളുടെ കാര്യവും മറിച്ചല്ല. ഷൂട്ടിങ്, പ്രൊമോഷന്‍ തിരക്കുകളില്ലാതെ നടീനടന്‍മാരും സംവിധായകരുമെല്ലാം ലോക്ക്ഡൗണിലാണ്. 21 ദിവസത്തെ ലോക്ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കിട്ടിയ സമയം എങ്ങനെ ശരിയായി ഉപയോഗപ്പെടുത്താം എന്ന ചിന്തയില്‍ മനസ്സിനെ സന്തോഷിപ്പിക്കു്‌നന പ്രവൃത്തികളിലേക്ക് അവരും കടന്നു. നടന്‍ കോട്ടയം നസീറും അത്തരത്തില്‍ തനിക്കിഷ്ടപ്പെട്ട വിനോദത്തിലേര്‍പ്പെട്ടു. 

മിമിക്രി കലാകാരന്‍, നടന്‍,സംവിധായകന്‍ എന്നതിലുപരി നല്ലൊരു ചിത്രകാരനും കൂടിയാണ് നസീര്‍. 21 ദിവസങ്ങളിലായി താന്‍ വരച്ച 21 ചിത്രങ്ങള്‍ സംയോജിപ്പിച്ച് മനോഹരമായ ഒരു വീഡിയോ രൂപത്തിലാക്കി ആരാധകര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ നടന്‍. കാടും പുഴയും മൃഗങ്ങളും പ്രകൃതിയും എന്നിങ്ങനെ മനോഹരങ്ങളായ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനവും കോട്ടയം നസീര്‍ നടത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments