ഏങ്ങണ്ടിയൂർ: സി.പി.ഐ ഏങ്ങണ്ടിയൂർ ലോക്കൽ സമ്മേളനം സമാപിച്ചു. ഏത്തായ് സെന്ററിൽ നടന്ന പൊതുസമ്മേളനം കിസാൻ സഭ ജില്ലാ കമ്മറ്റി പ്രസിഡന്റ് കെ രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി അംഗം കെ.ആർ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.കെ രാജേശ്വരൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സേവ്യർ പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ബി.കെ സുദർശനൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സി ആർ ബിനീഷ് നന്ദിയും പറഞ്ഞു.
പൊക്കുളങ്ങരയിൽ നടന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എൻ.കെ സുബ്രഹ്മണ്യൻ, ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ. പി.എ മുഹമ്മദ് ബഷീർ . അസിസ്റ്റന്റ് സെക്രട്ടറി സി.വി ശ്രീനിവാസൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ ജേക്കബ്, ഗീത രാജൻ, പി.കെ രാജേശ്വരൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റിയിലേക്ക് 13 അംഗങ്ങളെയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സേവ്യർ പുലിക്കോട്ടിലിനെയും തിരഞ്ഞെടുത്തു.