Friday, September 20, 2024

ഗുരുവായൂർ ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി; ഫോൺ വിളിച്ചയാളെ പോലീസ് കയ്യോടെ പൊക്കി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി. ഫോൺ വിളിച്ചയാളെ പോലീസ് കയ്യോടെ പൊക്കി. ഗുരുവായൂർ നെന്മിനിയിൽ വാടകക്ക് താമസിക്കുന്ന പുല്ലഴി സ്വദേശി കോഴിപറമ്പിൽ സജീവനാണ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് തൃശ്ശൂർ കൺട്രോൾ റൂമിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോൺ സന്ദേശം ലഭിച്ചത്. രാത്രി 9.30ന് കൺട്രോൾ റൂമിൽ നിന്നുമുള്ള സന്ദേശം ലഭിച്ച ഗുരുവായൂർ എ.സി.പി കെ.ജി സുരേഷ് ഭക്തരെയെല്ലാം ക്ഷേത്രത്തിൽ നിന്നും ഉടൻ പുറത്തിറക്കാൻ നിർദ്ദേശം നൽകി. ഉടൻ തന്നെ ഭക്തരെ മുഴുവൻ പുറത്തിറക്കിയ ശേഷം ക്ഷേത്രത്തിൽ ശീവേലി വേഗം പൂർത്തിയാക്കി. പിന്നാലെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടയിൽ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയയാളെ പോലീസ് കണ്ടെത്തിയിരുന്നു. ഉടൻ തന്നെ പ്രതി സജീവനെ കസ്റ്റഡിയിലെടുത്തു. നിരവധി കേസിലെ പ്രതിയായ സജീവനെ കഴിഞ്ഞ വർഷം തൃശൂർ കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കൺട്രോൾ റൂമിൽ വിളിച്ചു ഭീഷണി പെടുത്തിയതിന് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . നേരത്തെ മുല്ലപ്പെരിയാറിലും ഇയാൾ ബോംബ് ഭീഷണി ഉയർത്തിയിരുന്നു. സ്ഥിരം മദ്യപാനിയായ സജീവനെതിരെ കുന്നംകുളം, ടൗൺ ഈസ്​റ്റ്​, തൃശൂർ റെയിൽവേ എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments