ഗുരുവായൂർ: ഇന്ധന വിലവർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ ഗുരുവായൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്ന് ആരംഭിച്ച പ്രകടനം കിഴക്കേ നടയിൽ സമാപിച്ചു. കിഴക്കേ നടയിൽ നടന്ന സമാപന യോഗം മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എ ജേക്കബ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.എ സജീവൻ, ഗീത രാജൻ എന്നിവർ സംസാരിച്ചു. ജാഥക്ക് ജയറാം ആലക്കൽ, എ.കെ തിലകൻ, എം.എ സന്തോഷ്, നിഖിൽ പ്രസാദ്, എൻ.ജി ബോസ്, ബിന്ദു പുരുഷോത്തമൻ, പി.വി മധു എന്നിവർ നേതൃത്വം നൽകി.