Wednesday, November 27, 2024

ഇരുവൃക്കകളും പാൻക്രിയാസും തകരാറിലായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു

ഗുരുവായൂർ: ഇരുവൃക്കകളും പാൻക്രിയാസും തകരാറിലായ യുവാവ് അവയവമാറ്റ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നു. കോട്ടപ്പടി പിള്ളക്കാട് കുമ്മാത്ത് കുഞ്ഞുമോന്റെ മകൻ ഹസ്സൻ ഷാദുലി (32) യാണ് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി സുമനസുകളുടെ കാരുണ്യം

വൃക്കകൾ കൂടാതെ പാൻക്രിയാസും മാറ്റിവെക്കുന്നതിനാൽ ശസ്ത്രക്രിയക്കുവേണ്ടി ഏകദേശം 30 ലക്ഷത്തോളം രൂപയും തുടർ ചികിത്സക്കായി അഞ്ചു ലക്ഷത്തോളം രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

എറണാകുളം ലിസ്സി ഹോസ്പിറ്റലാണ് ശാസ്ത്രക്രിയക്ക് വേണ്ടി തീരുമാനിച്ചിട്ടുള്ളത്. അവയവ മാറ്റത്തിനായി മൃതസജ്ഞീവനിയിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. 2015 ൽ ഷാദുലിയുടെ സഹോദരിക്കും വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അന്ന് ജ്യേഷ്ഠനാണ് സഹോദരിക്ക് വേണ്ടി വൃക്കദാനം ചെയ്തത്. ഈ ശസ്ത്രക്രിയക്ക് ഏകദേശം 30 ലക്ഷത്തോളം രൂപ ചെല വന്നിരുന്നു.
   ഇതിനെത്തുടർന്ന് സാമ്പത്തികമായി വലിയ പ്രയാസത്തിലാണ് കുടുംബം. 10 ലക്ഷത്തോളം രൂപ കടബാധ്യതയുമുണ്ട്. ഹസ്സൻ ഷാദുലിയുടെ ചികിത്സക്കായി നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കനറാ ബാങ്ക് ഗുരുവായൂർ ശാഖയിൽ ഇതിനായി അക്കൗണ്ട് ആരംഭിച്ചു.
   അക്കൗണ്ട് നമ്പർ : AC No:110044318675. IFSC CODE:CNRB0000838.

RELATED ARTICLES
- Advertisment -

Most Popular

Recent Comments