തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തനിവാരണ നിയമപ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി. കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കില്ല. ഇതുസംബന്ധിച്ചു കേന്ദ്ര നിർദേശപ്രകാരം സംസ്ഥാനം ഉത്തരവ് ഇറക്കി. മാസ്കും സാമൂഹിക അകലവും തുടരാന്‍ നിർദേശമുണ്ട്. മാസ്ക് ധരിക്കുന്നതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം സംസ്ഥാനം തുടരും.