കുന്നംകുളം: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയേയും കാമുകനേനും പോലീസ് അറസ്റ്റു ചെയ്തു. കുന്നംകുളം കാണിപ്പയ്യൂര്‍ മൂത്തേടത്ത് വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ ഷൈനി (33), ഇവരുടെ കാമുകന്‍ പാലക്കാട്, വടക്കഞ്ചേരി കണ്ണമ്പ്ര കൂട്ടുപുര വീട്ടില്‍ ബാലകൃഷ്ണന്‍ മകന്‍ ഉമേഷ് ബാബു (39) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 27നാണ് യുവതി വീട്ടില്‍ നിന്നും പോയത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെ ഇരുവരും തൃശൂരില്‍ വാടകക്ക് താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കുന്നംകുളം പോലീസ് ഇന്‍സ്പെക്ടര്‍ വി.സി സൂരജ്, സബ് ഇന്‍സ്പെക്ടര്‍ ഷാക്കിര്‍ അഹമ്മദ്, സി.പി.ഒ വിനീത എന്നിവരടങ്ങുന്ന സംഘം ഇരുവരെയും പിടികൂടിയത്. ഷൈനി 10, 12 വയസ്സുള്ള കുട്ടികളുടെ മാതാവമാണ്. ബാബു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.