ഗുരുവായൂർ: ഗുരുവായൂർ മേൽപ്പാലത്തിന് വേണ്ടി കിഴക്കെ നട റോഡ് അടച്ചതോടെ ബദൽ സംവിധാനമൊരുക്കിയ മാവിൻചുവട്-ചിറ്റ്യേനി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ റോഡിൽ ശയന പ്രദക്ഷിണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നഗരസഭ പ്രസിഡന്റ് മനീഷ് കുളങ്ങര ശയനപ്രദക്ഷിണ പ്രതിഷേധത്തിന് നേതൃത്വം നൽകി. ബി.ജെ.പി നേതാക്കളായ പ്രബീഷ് തിരുവെങ്കിടം, പ്രദീപ് പണിക്കശ്ശേരി, പി.സി സുരേഷ്, കെ.ടി ബാലൻ, വി.കെ ശശികുമാർ, വിജയൻ മണിയന്തറ, ദിലീപ് ഘോഷ്, കെ മണികണ്ഠൻ, ഷൈലേഷ് തുടങ്ങിയവർ നേതൃത്വം നൽകി.