Friday, September 20, 2024

വിശപ്പ് രഹിത ചാവക്കാട് പദ്ധതിയിലേക്ക് ഭക്ഷ്യ കിറ്റുകൾ നൽകി വിദ്യാർത്ഥികളുടെ നല്ല മാതൃക

ചാവക്കാട്: ചാവക്കാട് പോലീസിന്റെ വിശപ്പ് രഹിത ചാവക്കാട് പദ്ധതിയിലേക്ക് ഭക്ഷ്യ കിറ്റുകൾ നൽകി വിദ്യാർത്ഥികളുടെ മാതൃക. ചാവക്കാട് ഐ.ഡി.സി സ്കൂൾ എട്ടാം ക്ലാസ് കൂട്ടായ്മയായ ഹെക്സ് ടോക്സ് നേതൃത്വത്തിലാണ് ഭക്ഷ്യക്കിറ്റുകൾ നൽകിയത്. കൂട്ടായ്മ അംഗങ്ങളായ ഇർഫാൻ, ഹിഷാം, കെൻസുള്ള, അനസ്, റസൽ എന്നിവർ ഭക്ഷ്യക്കിറ്റുകൾ കൈമാറി. ചാവക്കാട് പോലീസിന്റെ വിശപ്പുരഹിത ചാവക്കാട് പദ്ധതിയിലേക്ക് മേഖലയിലെ നിരവധി സംഘടനകളാണ് ഭക്ഷ്യ കിറ്റുകൾ നൽകി വരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments