ചാവക്കാട്: കെ – റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു.
വീഡിയോ വാർത്ത കാണാം….👇
കെ-റെയിലിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവന് വേണ്ടി ശബ്ദിക്കാൻ അവസാനം വരെ കേരളത്തിലെ യൂത്ത് കോൺഗ്രസ്സുകാർ തെരുവിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ ജനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ, ഡി.സി.സി ജനറൽ സെക്രട്ടറി പി യതീന്ദ്രദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സി.എ ഗോപപ്രതാപൻ, ഉമ്മർ മുക്കണ്ടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.വി ബദറുദ്ധീൻ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ വി.കെ സുജിത്ത്, കെ.ബി ബിജു, പി.കെ ഷനാജ്, നിയോജകമണ്ഡലം ഭാരവാഹികളായ തെബ്ഷീർ മഴുവഞ്ചേരി, ഷൈമിൽ കരീം എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ എം.പി മുനാഷ്, വി.എസ് നവനീത്, മുജീബ് റഹ്‌മാൻ, മണ്ഡലം പ്രസിഡന്റുമാരായ ഫത്താഹ് മന്നലാംകുന്ന്, ഹസീബ് വൈലത്തൂർ, രഞ്ജിത്ത് പാലിയത്ത്, നവീൻ മുണ്ടൻ, മിധുൻ മധുസൂദനൻ, എൻ.എച്ച് ഷാനിർ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ഫദിൻ രാജ്, കെ. ബി സുബീഷ്, നിസാമുദ്ധീൻ ഇച്ചപ്പൻ, വിനീത് വിജയൻ, പ്രജോഷ് പ്രതാപൻ, ഗോകുൽ കൃഷ്ണ, സജീവ് വടക്കേക്കാട്, റംഷാദ് മല്ലാട്, റിഷി പാലയൂർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. സമരത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ ജനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എച്ച്. എം നൗഫല്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി യതീന്ദ്രദാസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സി.എ ഗോപപ്രതാപന്‍, ഉമ്മര്‍ മുക്കണ്ടത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി,വിവിധ കോണ്‍ഗ്രസ്സ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.