Saturday, November 23, 2024

ഗുരുവായൂർ തിരുവെങ്കിടം മതമൈത്രി ജംഗ്ഷനിൽ ട്രാഫിക് മിറർ സ്ഥാപിച്ചു

ഗുരുവായൂർ: അപകടം പതിവായ ഗുരുവായൂർ ഹൗസിംങ് ബോർഡ് കോളനി  പരിസരത്തെ നാലു റോഡുകൾ സംഘമിക്കുന്ന തിരുവെങ്കിടം മതമൈത്രി ജംഗ്ഷനിൽ ട്രാഫിക് മിറർ സ്ഥാപിച്ചു. വാർഡ് കൗൺസിലർ വി.കെ സുജിത്തിൻ്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയാണ് ട്രാഫിക് മിറർ സ്ഥാപിച്ചത്. ഇന്ന് നടന്ന ചടങ്ങിൽ നഗരസഭ കൗൺസിലർ വി.കെ സുജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വി ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. ഒ.കെ.ആർ മണികണ്ഠൻ, ആർ.വി അബ്ബാസ്, ശശി വാറണാട്ട്, പ്രെഡി പയസ്സ്, സ്റ്റീഫൻ ജോസ്, മുരളി വടക്കൂട്ട്, ശിവൻ പാലിയത്ത്, സജീഷ് തോട്ടുങ്ങൽ, ജോയ് തോമാസ്, സംഗീതശിവൻ, രത്നം പ്രഭാകരൻ, എം മഞ്ജുഷ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments