ഏങ്ങണ്ടിയൂർ: വീടു നഷ്ടപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ചേറ്റുവ മേമൻസ്. കുടുംബത്തിന് മറ്റൊരു ഭവനം ലഭിക്കുന്നത് വരെ താത്കാലികമായി താമസിക്കുന്നതിന് ഭവനം കൈമാറി. നാലു വർഷങ്ങൾക്ക് മുൻപ് ചേറ്റുവ മേമൻസ് നിർമ്മിച്ചു നൽകിയ ഭവനങ്ങളിൽ ഒന്നിലെ പ്രയോജകർക്ക് മറ്റൊരു ഭവനം ലഭ്യമായതോടെ ഒഴിവുവന്ന വീടാണ് കൈമാറിയത്. ടി.എൻ പ്രതാപൻ എം.പി താക്കോൽ കൈമാറി. ക്ലബ്ബ് സീനിയർ അംഗം ഫാറൂക്ക് അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ഇർഫാൻ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി അക്ഷയ് നന്ദിയും പറഞ്ഞു.