ഏങ്ങണ്ടിയൂർ: പണിമുടക്ക് ദിനത്തിൽ പണിയെടുത്ത് ബി.എം.എസ് തൊഴിലാളികൾ. ചേറ്റുവ ഹാർബറിലെ ബിഎംഎസ് തൊഴിലാളികളാണ് ഇന്ന് ജോലിക്കെത്തിയത്. ചെറിയ വള്ളങ്ങളിലും വലിയ വണ്ടികളിലും എത്തിയ മൽസ്യ വിൽപ്പനയാണ് ഹാർബറിൽ നടന്നത്. ചെറുകിട കച്ചവടക്കാർ മൽസ്യം വാങ്ങാൻ ഹാർബറിലെത്തി. നാളെയും ഹാർബറിൽ പണിയെടുക്കുമെന്ന് ബി.എം.എസ് യൂണിയൻ നേതാക്കൾ സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു.