Friday, September 20, 2024

നെഞ്ച് വേദനയെ തുടർന്ന് നടുറോഡിൽ കാറിനുള്ളിൽ തളർന്നു വീണു; ടാക്സി ഡ്രൈവർക്ക് രക്ഷകരായി ആംബുലൻസ് പ്രവർത്തകർ

ഗുരുവായൂർ: നെഞ്ച് വേദനയെ തുടർന്ന് നടുറോഡിൽ കാറിനുള്ളിൽ തളർന്നു വീണ ടാക്സി ഡ്രൈവർക്ക് രക്ഷകരായി ആംബുലൻസ് പ്രവർത്തകർ. കടവല്ലൂർ പെരുമ്പിലാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് നെഞ്ചുവേദനയെ തുടർന്ന് കാറിനുള്ളിൽ  തളർന്നു വീണത്. തൃശൂർ പൂങ്കുന്നം സെന്ററിൽ ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഇതേ സമയം തമിഴ് നാട്ടിൽ നിന്നും മടങ്ങുകയായിരുന്ന ഗുരുവായൂർ തപസ്യ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകർ റോഡിൽ വാഹനങ്ങൾ നിർത്തിയിട്ടത് കണ്ട് ഇറങ്ങി നോക്കിയപ്പോഴാണ് വിവരമറിഞ്ഞത്. ഉടൻ ഇയാളെ തൃശൂർ ഹൈടെക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് ആംബുലൻസ് പ്രവർത്തകർ മടങ്ങിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments