Friday, September 20, 2024

കടപ്പുറം മുനക്കകടവിലെ സംരക്ഷണ ഭിത്തി നിർമ്മാണം എം.എൽ.എ സന്ദർശിച്ചു

കടപ്പുറം: കേരള സർക്കാരിന്റെ ഇറിഗേഷൻ വകുപ്പിന് കീഴിൽ കടപ്പുറം പഞ്ചായത്ത്‌ ഒമ്പതാം വാർഡിൽ നടന്നു കൊണ്ടിരിക്കുന്ന തീര സംരക്ഷണ ഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾ ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ സന്ദർശിച്ചു. സംരക്ഷണ ഭിത്തി നിർമ്മാണം കൂടുതൽ ത്വരിതപ്പെടുത്താൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സമീപ പ്രദേശത്തെ തകർന്ന ഭിത്തികൾക്കൂടി നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകത പ്രദേശവാസികൾ എം.എൽ.എയെ ധരിപ്പിച്ചു. സി.പി.എം കടപ്പുറം ലോക്കൽ കമ്മിറ്റി അംഗങ്ങളും കോളനി ബ്രാഞ്ച് അംഗങ്ങളും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments