Saturday, November 23, 2024

മദ്യപിച്ചു വഴക്കുണ്ടാക്കുന്നത് പതിവായി; സഹികെട്ട പിതാവ് മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിതാവ് അറസ്റ്റിൽ

ചേലക്കര: മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണ (50)നാണ് വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പോലീസ് ഇൻസ്‌പെക്ടർ ഇ ബാലകൃഷ്ണൻ അറസ്റ്റ് ചെയ്തു. സ്ഥിരം വാഴക്കാളിയായ ബാലകൃഷ്ണനെ നിരവധി തവണ പോലീസ് താക്കീത് ചെയ്തിരുന്നു. രാത്രി മദ്യപിച്ചെത്തിയ ബാലകൃഷ്ണൻ വീട്ടുകാരുമായി വഴക്കിട്ടു. സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് തലയോട് തകരുകയും കൈ ഒടിയുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments