Friday, September 20, 2024

കോടതിയിൽ നിന്നും രക്ഷപ്പെട്ട സ്പിരിറ്റ് കടത്ത് കേസിലെ പ്രതി ബാംഗ്ലൂരിൽ നിന്ന് പിടിയിൽ

തൃശൂർ: കോടതിയിൽ നിന്നും രക്ഷപ്പെട്ട സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയെ ഇന്ന് ബാംഗ്ലൂരിൽ നിന്നും പിടികൂടി. അഞ്ചേരി സ്വദേശി കണ്ണമ്പുഴ വീട്ടിൽ വിനു(47)വിനെയാണ് വെസ്റ്റ് പോലീസ് ബാംഗ്ലൂരുവിൽ നിന്നും പിടികൂടിയത്. 2019 ൽ ഇയാൾ സ്വയം കീഴടങ്ങാനായി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കോടതി ഇയാളെ റിമാൻറ് ചെയ്ത് ജയിലിലേക്ക് മാറ്റുന്നതിനായി പോലീസിനെ ഏല്പിക്കുന്നതിന് മുമ്പ് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തൃശൂർ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിച്ച് വരികയായിരുന്നു. ഗോവ, മൈസൂർ തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിച്ചുകഴിയുകയായിരുന്ന പ്രതി ബാംഗ്ലൂരിൽ കുക്കിൻെറ ജോലിചെയ്ത് വരുന്നതിനിടയിലാണ് ഒളിച്ചുതാമസിക്കുന്ന കെൽട്രോൺ സിറ്റിയിൽനിന്നും വെസ്റ്റ് പോലീസ് തന്ത്രപരമായി പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments