Friday, September 20, 2024

കൗൺസിലർമാർക്കെതിരെ കേസെടുത്ത സംഭവം: ചാവക്കാട് നഗരത്തിൽ യു.ഡി.എഫ് പ്രതിഷേധം

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്യഷാപ്പ് അടച്ചു പൂട്ടാത്ത ചാവക്കാട് മുനിസിപ്പൽ സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ച യു.ഡി.എഫ് കൗൺസിലർമാർക്കെതിരെ
കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചും സി.പി.എം, മുനിസിപ്പൽ സെക്രട്ടറി, മദ്യലോബി കൂട്ടുകെട്ടിനെതിരേയും മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതു യോഗവും നടത്തി. ഡി.സി.സി സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി യൂസഫലി അധ്യക്ഷത വഹിച്ചു. മുസ്‌ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് ഹനീഫ് ചാവക്കാട്, തോമസ് ചിറമ്മൽ, സി സാദിഖ് അലി, പി.വി ബദറുദ്ധീൻ, കെ.എച്ച് ഷാഹുൽ ഹമീദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി കെ.ബി ബിജു എന്നിവർ സംസാരിച്ചു.

എ.കെ മുഹമ്മദാലി, സുൽഫി, പ്രദീപ് ആലിപ്പരി, വി.ബി അഷറഫ്, സി.പി കൃഷ്ണൻ, നവാസ് തെക്കുംപുറം, തബ്ഷീർ മഴുവഞ്ചേരി, ആർ.കെ നവാസ്, റിഷി ലാസർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments