Friday, September 20, 2024

പുളിഞ്ചോട് സെന്ററിലെ കൽവർട്ട് അറ്റകുറ്റപ്പണി; കടപ്പുറം ആറങ്ങാടി-ഫോക്കസ് റോഡിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കടപ്പുറം: കടപ്പുറം പഞ്ചായത്ത് 14-ാം വാർഡിൽ ആറങ്ങാടി-ഫോക്കസ് റോഡിലെ പുളിഞ്ചോട് സെന്ററിൽ കൽവർട്ട് അറ്റകുറ്റപ്പണി ഇന്ന് ആരംഭിക്കും. ഇതേ തുടർന്ന് ഇന്ന് മുതൽ കൽവർട്ട് അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ ഇതു വഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി വാർഡ് മെമ്പർ റാഹില വഹാബ് അറിയിച്ചു. തൊട്ടാപ്പ് ഫോക്കസ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഖാഇദേമില്ലത്ത് റോഡ് വഴിയും ആറങ്ങാടിയിൽനിന്നും വരുന്ന വാഹനങ്ങൾ നോളീറോഡ് വഴിയും കറുകമാട് വഴിയും പോകണം. കൽവർട്ട് നിർമ്മാണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾ സഹകരിക്കണമെന്നും മെമ്പർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments