ചാവക്കാട്: ഹിജാബ് നിരോധനം മൗലിക അവകാശ ലംഘനമാണെന്നാരോപിച്ച് വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ചാവക്കാട് നഗരത്തിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു.
വീഡിയോ വാർത്ത കാണാം…. 👇
ജില്ലാ പ്രസിഡന്റ് ഉമൈറ റഫീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ നദീറാ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ആരീഫ ബാബു, കദീജ മുഹമ്മദലി എന്നിവർ സംസാരിച്ചു. മുംതാസ് കരീം സ്വാഗതവും സുബൈറ റസാക്ക് നന്ദിയും പറഞ്ഞു. പ്രകടനത്തിന് ബുഷ്റാ അസ്ലം, ജൂനിത, ജാസ്‌മിൻ ഇസ്മായിൽ, ഹസീന അക്ബർ എന്നിവർ നേതൃത്വം നൽകി.