ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി തീയന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു.
ഇന്ന് ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്നശേഷം നമസ്കാര മണ്ഡപത്തില്‍ നിലവിലെ മേല്‍ശാന്തി ജയപ്രകാശ് നമ്പൂതിരിയാണ് നറുക്കെടുത്തത്. അടുത്ത മാസം ഒന്ന് മുതല്‍ ആറുമാസത്തേക്കാണ് പുതിയ മേൽശാന്തിയുടെ കാലാവധി.