Monday, March 16, 2026

പാലുവായ് സത്ഭാവൻ കലാസാംസ്കാരിക സമിതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: പാലുവായ് സത്ഭാവൻ കലാസാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ സത്യൻ മെമ്മോറിയൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് ആന്റണിസ് സി.യു.പി സ്കൂളിൽ നടന്ന ക്യാമ്പ് നടൻ ശിവജി ഗുരുവായൂർ ഉൽഘാടനം ചെയ്തു. അമല ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ടി.എം സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൺസിലർമാരായ അജിത ദിനേശ്, ബിന്ദു അജിത്കുമാർ , സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ വിനി, വൈഭവ് സത്യൻ, കുഞ്ഞുലക്ഷ്മി, ടി.എം ഷജീൽ മാധവ്, മുഹമ്മദ്‌ ഫവാസ്, ഡോ. വിനു എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments