ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 10ാം വാർഡ് മേഖലകളിൽ അടിയന്തിരമായി കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് സി.പി.ഐ ശാന്തിനഗർ ബ്രാഞ്ച് സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. സി.പി.ഐ മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ മനോജ് ഉദ്ഘാടനം ചെയ്തു. എം.കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തക സരോജിനി കുഞ്ഞുണ്ണി പതാക ഉയർത്തി. നേതാക്കളായ പി.എസ് ജയൻ, ടി.സി മോഹനൻ, കെ.കെ അപ്പുണ്ണി, റഹീം പാലുവായ്, ഷൈമ അനിൽകുമാർ, പി.ആർ വിനയൻ എന്നിവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി മുഹമ്മദ് കുഞ്ഞിനേയും (ഹീറോ ബായ്) അസിസ്റ്റന്റ് സെക്രട്ടറിയായി ജിതിൻ ചന്ദ്രനെയും തിരഞ്ഞെടുത്തു.
ഗുരുവായൂർ നഗരസഭ 10ാം വാർഡ് മേഖലകളിൽ അടിയന്തിരമായി കുടിവെള്ള ക്ഷാമം പരിഹരിക്കണം: സി.പി.ഐ
RELATED ARTICLES

