Tuesday, November 26, 2024

ദ്വിദിന ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ചാവക്കാട് കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ച് 28, 29 തിയ്യതികളിലായി നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കന്നതിനായി ചാവക്കാട് വെസ്റ്റ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഗുരുവായൂർ റീജണൽ പ്രസിഡന്റ് എം.എസ് ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, എസ്.ടി.യു പ്രതിനിധി ഫൈസൽ കാനാമ്പുള്ളി, സി.ഐ.ടി.യു സെക്രട്ടറി കെ.എം അലി, ഐ.എൻ.ടി.യു.സി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി.ടി ഷൗക്കത്തലി, പി.പി നാരായണൻ, വി.എ ശിവദാസ്, ഷെബീദ്, പ്രിയ മനോഹരൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments