Sunday, November 10, 2024

ഗുരുവായൂരിലെ ക്ലബ്ബില്‍ പണം വെച്ച് ചീട്ടു കളി; 12 അംഗ സംഘം പിടിയിൽ; രണ്ടര ലക്ഷം രൂപയും കണ്ടെടുത്തു

ഗുരുവായൂർ: പണം വെച്ച് ചീട്ടു കളിച്ചിരുന്ന 12 അംഗ സംഘത്തെ ഗുരുവായൂരിലെ ക്ലബ്ബില്‍ നിന്നും പോലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ടര ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ഗുരൂവായൂര്‍ എ.സി.പി. കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയ്ഡില്‍ മലപ്പുറം സ്വദേശി നൗഫല്‍, കോട്ടപ്പടി സ്വദേശി ജലീല്‍, ചിറ്റാട്ടുകര സ്വദേശി തോമസ്, അന്നകര സ്വദേശി ദിനേഷ് കുമാര്‍, പട്ടാമ്പി സ്വദേശി നാസര്‍, അഞ്ഞൂര്‍ സ്വദേശി ബിജു, വില്ലടം സ്വദേശി ജോയ്, വൈലത്തൂര്‍ സ്വദേശി അബ്ദുള്‍ കരീം, മാറഞ്ചേരി സ്വദേശി മോഹനന്‍, പറപ്പൂര്‍ സ്വദേശി ഇക്ബാല്‍, പാലുവായ് സ്വദേശി റോഷന്‍, കണ്ടാണശ്ശേരി സ്വദേശി അബ്ദുള്‍ ഹബീബ് എന്നിവരാണ് പിടിയിലായത്. എ.സി.പിയെ കൂടാതെ ഗുരുവായൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.കെ. മനോജ് കുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. ജയപ്രദീപ്, എ.എസ്‌ഐ മാരായ അബ്ദുള്‍ റഹ്മാന്‍, സജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടെമ്പിള്‍ സ്റ്റേഷനിലെയും, ഗുരുവായൂര്‍ സ്റ്റേഷനിലെയും സിവില്‍ പോലീസ് ഓഫീസര്‍മാരും റെയ്ഡില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments