കൈപ്പമംഗലം: കയ്പമംഗലത്ത് നാലു വയസുകാരൻ കുളത്തിൽ വീണു മരിച്ചു. വഴിയമ്പലം പടിഞ്ഞാറ് കാരാപ്പുള്ളി ക്ഷേത്രത്തിന് സമീപം ഈരേക്കാട്ട് രാജീവിൻ്റെ മകൻ രുദ്രനാഥ് ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് 2 മണിയോടെയായിരുന്നു സംഭവം. രുദ്രനാഥിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ വീട്ടുകാരാണ് തൊട്ടടുത്ത ഈരേക്കാട്ട് ക്ഷേത്ര കുളത്തിൽ കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.