Saturday, November 23, 2024

നവവധുവിനെ ക്രൂരമായി മർദ്ദിച്ച സംഭവം: ഹിന്ദു ഐക്യവേദി നേതാവ് അറസ്റ്റിൽ

തൃശൂർ: കൊരട്ടി പാലപ്പിള്ളിയിൽ നവവധുവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലെ പ്രതി ഹിന്ദു ഐക്യ വേദി നേതാവിനെ പോലീസ് പൊക്കിയത് അതിരപ്പിള്ളിയിൽ ഒളിവിൽ കഴിയുമ്പോൾ. കോനൂർ സ്വദേശിയും ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവുമായ വി.ആർ. സത്യവനെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മൂഴിക്കുളം വീട്ടിൽ മുകേഷിന്റെ ഭാര്യയും പെരുമ്പാവൂർ സ്വദേശിനിയുമായ വൈഷ്ണവിയെ മർദ്ദിച്ചതിനാണ് കേസ്. മുഖത്ത് മാരകമായി പരിക്കുള്ള വൈഷ്ണവി ഇപ്പോൾ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴുമാസം മുൻപ് വിവാഹം കഴിഞ്ഞെത്തിയ തന്റെ മകളെ മുകേഷിന്റെ അമ്മ കുമാരിയും ഭർത്തൃസഹോദരനും സ്ഥിരമായി മർദ്ദിച്ചിട്ടുണ്ടെന്ന് വൈഷ്ണവിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുപ്രകാരം നേരത്തെ കുമാരിയുടെ പേരിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരുടെ സഹോദരൻ വിജയനെ അറസ്റ്റ് ചെയ്തിരുന്നു. അമ്മായിയമ്മയുടെ അരുതാത്ത ബന്ധത്തിനെ എതിർത്തതിന്റെ വൈരാഗ്യത്തിലാണ് സത്യവാൻ തന്നെ മർദ്ദിച്ചതെന്ന് യുവതി ആരോപിച്ചിട്ടുണ്ട്. വൈഷ്ണവിയുടെ മാതാപിതാക്കൾ തന്നെ വീട്ടിലെത്തി മർദ്ദിച്ചെന്ന കുമാരിയുടെ പരാതിയിലും നേരത്തെ കൊരട്ടി പൊലീസ് കേസെടുത്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments