Friday, September 20, 2024

തളിക്കുളം ഹൈസ്കൂൾ 1984 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

ഏങ്ങണ്ടിയൂർ: തളിക്കുളം ഹൈസ്കൂളിലെ 1984 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു. തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിൽ നടന്ന സംഗമത്തിൽ രക്ഷാധികാരി പ്രശാന്തൻ നടുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ടി.ആർ ഹീര, ഷീജ തണ്ടാശ്ശേരി എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ട്രഷറർമാരായ ഡേവിസ് കുളങ്ങര, റംലത്ത് പോക്കാക്കില്ലത്ത് എന്നിവർ കണക്കുകൾ അവതരിപ്പിച്ചു. ടീം കോ-ഓർഡിനേറ്റർ രാജേഷ് വേട്ടുവന്ത്ര ആശംസ പ്രസംഗം നടത്തി. 1984 എസ്.എസ്.എൽ.സി ബാച്ചിന്റെ കീഴിൽ നടത്തിയ സാമൂഹിക സാംസ്‌കാരിക പരിപാടികളെ കുറിച്ച് മനോജ് തണ്ടയാംപറമ്പിൽ സുനിൽ എരവേലി എന്നിവർ വിശദീകരിച്ചു. സഫർ തളിക്കുളം നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments