Friday, September 20, 2024

ചാവക്കാട് തെക്കഞ്ചേരിയിൽ പാടം നികത്തുന്നതായി പരാതി; കോൺഗ്രസ് പ്രവർത്തകർ നികത്തൽ തടഞ്ഞു

ചാവക്കാട്: ചാവക്കാട് നഗരസഭ 16ാം വാർഡിൽ പാടം നികത്തുന്നതായി പരാതി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ നികത്തൽ തടഞ്ഞു. ചാവക്കാട് തെക്കഞ്ചേരിയിലാണ് അനധികൃതമായി പാടം നികത്തുന്നത്. സ്ഥലത്തെത്തിയ പ്രവർത്തകർ എസ്കവേറ്റർ തടഞ്ഞു. വിവരമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ആർ.കെ നൗഷാദ്, ചാവക്കാട് ടൗൺ ബൂത്ത്‌ പ്രസിഡന്റ് കെ.വി റഫ്‌നാസ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ ഫായിസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments