ഗുരുവായൂർ: ജനകീയ ഐക്യം തകർക്കുന്നവർ രാജ്യത്തിൻ്റെ ശത്രുക്കളാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ കെ.വി അബ്ദുൽ ഖാദർ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ഗുരുവായൂർ മേഖലാ കൺവൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു. വേഷവും ഭക്ഷണവും വെറുപ്പിൻ്റെ പ്രചാരണത്തിന് ആയുധമാക്കുന്നത്
ആപൽക്കരമാണ്. ഫാസിസത്തിൻ്റെ കാലടിയൊച്ചകൾ കേട്ടു തുടങ്ങുകയാണെന്നും
മതനിരപേക്ഷ ശക്തികൾ ദൗർബ്ബല്യങ്ങൾ പരിഹരിച്ച് ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം.സി സുനിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പു.ക.സ ജില്ലാ പ്രസിഡണ്ട് അഡ്വ. പ്രേംപ്രസാദ്, നോവലിസ്റ്റ് ഗായത്രി, അരവിന്ദൻ പണിക്കശ്ശേരി, എ ശ്രീകുമാർ, നിഖിൽ മാസ്സർ, കുട്ടി എടക്കഴിയൂർ, ലത്തീഫ് മമ്മിയൂർ എന്നിവർ സംസാരിച്ചു.