Friday, September 20, 2024

വിദ്യാർത്ഥികൾ പൊതിച്ചോറ് വിതരണം ചെയ്തു

ചാവക്കാട്: എടക്കഴിയൂർ സീതിസാഹിബ്‌ മെമ്മോറിയാൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഹലോഷി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് പോലീസ് സ്റ്റേഷനിലെ വിശപ്പ് രഹിത ചാവക്കാട് പദ്ധതിയിലേക്ക് പൊതിച്ചോറ് നൽകി. തെരുവോരങ്ങളിൽ ജീവിക്കുന്നവരുടെ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന സേവനപ്രവർത്തനമാണ് ” വിശപ്പ് രഹിത ചാവക്കാട് “. വിദ്യാർത്ഥികളായ അഫ്സൽ, മുഹമ്മദ്‌ മിസ്ബാഹ്, അബീൽ, ഷാമിർ, അൻസിൽ, റോഷൻ, അക്ഷയ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments