Friday, September 20, 2024

കൊവിഡ് ഭീതിയില്‍ ഗുരുവായൂരിൽ വയോധികന്‍ ജീവനൊടുക്കി; മരണ ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ: കൊവിഡ് ഭീതിയില്‍ ഗുരുവായൂരിൽ വയോധികന്‍ ജീവനൊടുക്കി. മരണ ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ പുത്തമ്പല്ലി അരുവിപ്പുറം നഗറില്‍ നൂറാംകുളങ്ങര വിശ്വനാഥ(74)നാണ് മരിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ജീവനക്കാരനാണ്. ആറ് മാസം മുമ്പ് കൊവിഡ് ബാധിച്ച് ഭേദമായിരുന്നു. ഇതിന് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും മാനസികാസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. വീട്ടുകാര്‍ പുറത്ത് പോയ സമയത്ത് കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഗുരുവായൂര്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാരം നടത്തി. രാധയാണ് ഭാര്യ. ഷീജ, ഷിജിത്ത് എന്നിവര്‍ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments