Friday, September 20, 2024

വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്നു നോക്കി, കണ്ടത് പാമ്പിനെ; വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

കൊടുങ്ങല്ലൂർ: വീട്ടിൽ പാമ്പിനെ കണ്ട് വയോധികൻ കുഴഞ്ഞു വീണു മരിച്ചു. ലോകമലേശ്വരം ഉഴുവത്ത് കടവ്
എടത്തിപറമ്പിൽ പരമു (72)വാണ് മരിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന പരമു പാമ്പിനെ കണ്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പരമുവിനെ ഉടൻ തന്നെ താലൂക്ക് ഗവ.ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments