Friday, September 20, 2024

പദ്ധതി നിർവഹണം: ചാവക്കാട് നഗരസഭക്ക് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം

ചാവക്കാട്: 2021-22 വാർഷിക പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്തെ നഗരസഭകളിൽ ചാവക്കാട് നഗരസഭ ഒന്നാമതെത്തി. പദ്ധതി ഫണ്ട്‌ ജനറൽ, എസ്.ഡി.പി ധനകാര്യ കമ്മീഷൻ ഗ്രാന്റ് എന്നിവ ചിലവഴിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനം നിർണ്ണയിച്ചത്. 58.94% തുക ചിലവഴിച്ചാണ് ചാവക്കാട് നഗരസഭ ഒന്നാം സ്ഥാനത്തെത്തിയത്. 57.05% തുക ചിലവഴിച്ച കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭ രണ്ടാം സ്ഥാനത്തെത്തി. കോവിഡ് പ്രതിസന്ധികളുണ്ടെങ്കിലും  സാമ്പത്തിക വർഷം അവസാനിക്കുന്നതിനുമുൻപ്  100% തുക ചിലവഴിക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നു ചെയർപേഴ്സൺ ഷീജാ പ്രശാന്ത് അറിയിച്ചു. നഗരസഭയുടെ 25 ഗുണഭോക്തൃ പദ്ധതികളിൽ ഭൂരിഭാഗവും പൂർത്തീകരിച്ചിട്ടുള്ളതും ബാക്കിയുള്ളവ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലുമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments