Friday, September 20, 2024

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു

കൊടുങ്ങല്ലൂർ: ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊടുങ്ങല്ലൂർ എസ്.എൻ.പുരത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം.

ഗുരുവായൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞ് സംഘം  ക്വാളിസ് കാറിൽ മടങ്ങവെ കൊടുങ്ങല്ലൂരിൽ നിന്നും കാർണാടകയിലെ കൊല്ലൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments