Wednesday, February 25, 2026

മണത്തലയിൽ റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു

ചാവക്കാട്: മണത്തലയിൽ റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. അകലാട് തേക്കും പറമ്പത്ത് വീട്ടിൽ അബൂബക്കറിന്റെ മകനും മണത്തല സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ മാർവാ (14)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റ വിദ്യാർത്ഥിയെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments