Friday, September 20, 2024

ചാവക്കാട് ബ്ലോക്ക്‌തല കായികമേള ഡിസംബർ 30,31 തിയ്യതികളിൽ

പുന്നയൂർക്കുളം: തൃശൂർ നെഹ്റു യുവകേന്ദ്രയും അണ്ടത്തോട് സ്കിൽ ഗ്രൂപ്പ്‌ ക്ലബ്ബും സംയുക്തമായി നടത്തുന്ന ചാവക്കാട് ബ്ലോക്ക്‌തല കായികമേള ഡിസംബർ 30,31 തിയ്യതികളിൽ നടക്കും. 30ന് ഫുട്ബോൾ, വോളിബാൾ എന്നീ മത്സരങ്ങൾ വടക്കേകാട് ടാക്കിൾ ടറഫിൽ നടക്കും.
31ന് വടംവലി, 100 മീറ്റർ ഓട്ടം, ഷോട്ട്പുട്ട് എന്നീ മത്സരങ്ങൾ മന്ദലാംകുന്ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ക്ലബ്ബുകൾ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കുക.
വിവരങ്ങൾക്ക്: 9633570344, 9747328282, 9895625020

RELATED ARTICLES
- Advertisment -

Most Popular

Recent Comments