Friday, September 20, 2024

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പ്രതിഭ പുരസ്കാരം വിതരണം ചെയ്തു

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുകയും നിയോജക മണ്ഡലത്തിലെ താമസക്കാരുമായ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഗുരുവായൂർ എം.എൽ.എ നൽകുന്ന പ്രതിഭ പുരസ്കാരം വിതരണം ചെയ്തു. ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ പുരസ്കാര സമർപ്പണം നടത്തി. ചാവക്കാട് നഗരസഭ ചെയർമാൻ കെ.കെ മുബാറക്ക് അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ ചെയർമാൻ എം.ആർ രാധാകൃഷ്ണൻ, കൗൺസിലർ ഷാനവാസ്, രഞ്ജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഇതോടെ മണ്ഡലത്തിലെ മുഴുവൻ കുട്ടികൾക്കുമുള്ള പ്രതിഭ പുരസ്കാര വിതരണം പൂർത്തിയായി.

നവംബർ 24 ന് നിയോജക മണ്ഡല തല ഉദ്ഘാടനം ഗുരുവായൂർ ടൗൺ ഹാളിൽ വെച്ച് നിയമസഭ സ്പീക്കർ എം.ബി രാജേഷ് നിർവ്വഹിച്ചിരുന്നു. തുടർന്ന് മമ്മിയൂർ എൽ.എഫ് സ്കൂൾ, അകലാട് അൽസാക്കി ഓഡിറ്റോറിയം, ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായി പുരസ്കാര വിതരണം നടത്തുകയുണ്ടായി. ഈ വർഷം 1100 ലധികം വിദ്യാർത്ഥികൾക്കാണ് എം.എൽ.എ പ്രതിഭ പുരസ്കാരം നൽകിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments