Friday, September 20, 2024

ജില്ലയിലേക്ക് കഞ്ചാവ് കടത്ത്: ഓന്ത് സജീവൻ പിടിയിൽ

തൃശൂർ: തൃശൂർ ജില്ലയിലേക്കുള്ള കഞ്ചാവ് കടത്തിൽ കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി വടക്കാഞ്ചേരി പുതുരുത്തി സ്വദേശി സജീവനെ (ഓന്ത് സജീവൻ) പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ നവംബർ 18ന് ചെമ്പുക്കാവിൽ നിന്ന് ഷാഡോ പൊലീസ് 1.5 കിലോ കഞ്ചാവുമായി ചെമ്പൂക്കാവ് സ്വദേശി വരാപ്പുള്ളിയിൽ സുജിത് (31) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിരവധി തവണ വില്പനക്കായി കഞ്ചാവ് എത്തിച്ചു തന്നത് ഓന്ത് സജീവൻ ആണെന്ന് അറിഞ്ഞത്. കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് കേസിലും ഗുണ്ടാ ആക്ടിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുള്ളയാളുമാണ് ഓന്തു സജീവൻ.  ഈസ്റ്റ്‌ സി.ഐ ലാൽകുമാറിന്റെ നേതൃത്വത്തിലാണ് ഓന്ത് സജീവനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments