വടക്കേകാട്: സി.പി.എം പ്രാദേശിക നേതാവ് കുഴഞ്ഞ് വീണു മരിച്ചു. വടക്കേകാട് പഞ്ചായത്ത് മുന്‍ മെംബറും സി.പി.എം പ്രാദേശിക നേതാവുമായ ജോണ്സണ് മുട്ടത്ത് (55) ആണ് മരിച്ചത്. ഭാര്യ മാതാവിന്റെ 11 -ാം ചരമദിനത്തിന്റെ ഭാഗമായി വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലത്തില്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ്കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.