Friday, September 20, 2024

ആഡംബര ബൈക്കുകൾ മോഷ്ടിച്ച് നമ്പർപ്ലേറ്റ് മാറ്റി ഉപയോഗിക്കുന്ന നാലംഗ സംഘം തൃശൂരിൽ പിടിയിൽ; പിടിയിലായവരിൽ മൂന്ന് ചാവക്കാട് സ്വദേശികളും

തൃശൂർ: ആഡംബര ബൈക്കുകൾ മോഷ്ടിച്ച് നമ്പർപ്ലേറ്റ് മാറ്റി ഉപയോഗിക്കുന്ന അഞ്ചംഗ സംഘം പിടിയിൽ. നിരവധി ബൈക്ക് മോഷണ കേസുകളിൽ പ്രതികളായ നാലു യുവാക്കളെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. ചാവക്കാട് മണത്തല ഏറൻപുരയ്ക്കൽ സൗരവ് (19), ചാവക്കാട് മണത്തല തിരുവത്ര അയിനുപ്പുള്ളി ദേശം കീഴ്ശേരി ജിഷ്ണു (21), ചാവക്കാട് മണത്തല തറയിൽ രാഹുൽ രാജൻ (19), എളവള്ളി താമരപ്പുള്ളി നാലകത്ത് അൻസിഫ് യൂസഫ് (19) എന്നിവരാണ് പിടിയിലായത്.

2021 ജനുവരി മാസത്തിൽ പുഴയ്ക്കല്‍ ലുലു ജംഗ്ഷനു സമീപമുള്ള പ്രിയദര്‍ശിനി നഗറിലെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ പാർക്ക് ചെയ്തിരുന്ന രണ്ടു ലക്ഷത്തോളം വിലവരുന്ന ആഡംബര ബൈക്ക് മോഷണം പോയിരുന്നു. ഇക്കാര്യത്തിന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവേ കഴിഞ്ഞ ദിവസം ഗുരുവായൂർ ടെമ്പിൾ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച സിയാദ് എന്നയാളെ അറസ്റ്റുചെയ്തതിൽ നിന്നാണ് കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവുണ്ടായത്.

പോലീസ് പിടികൂടിയ ആൾക്ക് ഓടിച്ചിരുന്ന ബൈക്കിന്റെ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ തിരുത്തിയതാണെന്നു കാണപ്പെടുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിലാണ് തനിക്ക് ബൈക്ക് കൈമാറിയവരുടെ വിവരങ്ങൾ സിയാദ് പോലീസിനോട് വെളിപ്പെടുത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന അഞ്ചംഗ സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചത്.

ബൈക്ക് പ്രതികൾ പുഴയ്ക്കല്‍ പ്രിയദര്‍ശിനി നഗറില്‍ നിന്നും മോഷണം ചെയ്തു കൊണ്ടുവന്ന് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിച്ചുവരികയായിരുന്നു. അഞ്ചംഗ ബൈക്ക് മോഷണ സംഘത്തിലെ ഒരാളെകൂടി പിടുകൂടാനുണ്ട്.

പ്രതികൾ സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും സബ് ഇൻസ്പെക്ടർ കെ.ആർ. റെമിൻ പറഞ്ഞു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.ഒ ഷാജി, കെ.എൻ. വിജയൻ, കെ. എ. തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ കെ. എൻ. പ്രിയ, അഭീഷ് ആൻറണി, ശ്രീരാഗ് വി.ആർ എന്നിവരാണുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments