പുന്നയൂർക്കുളം: പുന്നയൂര്‍ക്കുളം- കടിക്കാട് സംയുക്ത വില്ലേജ് വിഭജിച്ച് കടിക്കാട് വില്ലേജ് രൂപീകരിക്കുക എന്ന ആവശ്യമുന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി.
ചൊവ്വാഴ്ച കാലത്ത് കുന്നത്തൂരില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ധര്‍ണ്ണ വില്ലേജ് പരിസരത്ത് സമാപിച്ചു. ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് സി.ആര്‍. ഹനീഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.കമാല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി നവാസ്, പഞ്ചായത്ത് സെക്രട്ടറി ജലാല്‍ ചമ്മന്നൂര്‍, ജില്ലാ സമിതി അംഗം റക്കീബ് തറയില്‍, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി അഡ്വ മുഹമ്മദ് യൂസഫ്, പാര്‍ട്ടി ട്രഷറര്‍ അബ്ദുസ്സമദ് അണ്ടത്തോട്, എഫ്.ഐ.ടി.യു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് താഹിര്‍ എന്നിവര്‍ സംസാരിച്ചു.
പ്രകടനത്തിന് അബൂബക്കര്‍ കാണക്കോട്, ഷഫീക് നാക്കോല, നിസാര്‍ ചമ്മന്നൂര്‍, ഉമ്മര്‍ കടിക്കാട്, ബക്കര്‍ ചന്ദനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.