Friday, September 20, 2024

ടീംസ് ഓഫ് നാക്കോല മെഗാ ലീഗ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ടീംസ് ഓഫ് നാക്കോലയുടെ ആഭ്യമുഖ്യത്തിൽ നാക്കോല മെഗാ ലീഗ് സംഘടിപ്പിച്ചു. വടക്കേക്കാട് എസ്.എച്ച്.ഒ. അമൃതരംഗൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് നബീൽ സ്വാഗതം ആശംസിച്ചു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ക്ലബ്ബിൻ്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബാൾ, ബാഡ്മിൻ്റൺ, ചെസ്സ്, കാറംസ് എന്നീ ഇനം മത്സരങ്ങളായിരുന്നു നടന്നത്. നാക്കോല ഡി ജർമൻ, അറ്റ്ലറ്റികോ ഡി നാക്കോല, നാക്കോല മാഡ്രിഡ്, മാഞ്ചസ്റ്റർ നാക്കോല എന്നീ നാല് ടീമുകൾ അണിനിരന്ന മത്സരങ്ങളിൽ നാക്കോല ഡി ജർമൻ ഓവറോൾ ചാംപ്യൻമാരായി. അറ്റ്ലറ്റികോ ഡി നാക്കോല റണേഴ്സ് ആയി. ഫുട്ബോൾ മത്സരത്തിൽ മാഞ്ചസ്റ്റർ നാക്കോല, ക്രിക്കറ്റിൽ നാക്കോല മാഡ്രിഡ്, വോളിബോളിൽ അറ്റ്ലറ്റികോ ഡി നാക്കോല, ബാഡ്മിൻ്റൺ സിംഗിൾസിൽ നാക്കോല ഡി ജർമൻ, ഡബിൾസിൽ അറ്റ്ലറ്റികോ ഡി നാക്കോല, ചെസ്സിൽ അറ്റ്ലറ്റികോ ഡി നാക്കോല, കാറംസിൽ നാക്കോല ഡി ജർമൻ എന്നിവർ വിജയികളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments