Friday, September 20, 2024

ട്വന്റി-20 ലോകകപ്പ്: തുടർച്ചയായ നാലാം ജയത്തോടെ പാക്കിസ്ഥാൻ സെമിഫൈനലിൽ

അബൂദാബി: ട്വന്റി20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ഗ്രൂപ്പ് രണ്ടിൽനിന്ന് തുടർച്ചയായ നാലാം ജയത്തോടെ പാക്കിസ്ഥാൻ സെമിഫൈനലിൽ. 45 റൺസിനാണ് പാക്കിസ്ഥാൻ നമീബിയയുടെ പോരാട്ടവീര്യത്തെ മറികടന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. നമീബിയയുടെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസിൽ അവസാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments