Saturday, November 23, 2024

ശ്രീജേഷിനും നീരജ് ചോപ്രയ്ക്കുമടക്കം 12 പേർക്ക് ഖേൽര്തന

ന്യൂഡൽഹി: കായിക രംഗത്തെ പരമോന്നത ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽര്തന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്സിലെ പ്രകടനത്തിലൂടെ ഹോക്കിയിൽ വെങ്കല മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ ഗോൾകീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ്, ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ നീരജ് ചോപ്ര എന്നിവരടക്കം 12 താരങ്ങളാണ് പുരസ്‌കാരത്തിന് അർഹരായത്. ഈ മാസം 13ന് രാഷ്‌ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ജേതാക്കൾക്ക് പുരസ്‌കാരം സമ്മാനിക്കും.

ഇരുവർക്കും പുറമെ പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ അവനി ലേഖര, സുമിത് അന്റില്‍, പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, മനീഷ് നര്‍വാള്‍, വനിതാ ബോക്സിങ് താരം ലോവ്‌ലിന ബോർഗോഹെയ്ൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിങ്, ഗുസ്തി താരം രവി ദാഹിയ എന്നിവരും പുരസ്‌കാര ജേതാക്കളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments