ഗുരുവായൂർ: കേന്ദ്ര സർക്കാർ സൗജന്യമായി നൽകിയ ഗുരുവായൂരിലെ ബഹുനില പാർക്കിംഗ് സമുച്ചയം ഭക്തജനങ്ങൾക്ക് സൗജന്യമായി തുറന്ന് കൊടുക്കുക, ഗുരുവായൂർ ദേവസ്വത്തിന്റെ പകൽകൊള്ള അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തി വരുന്ന പ്രക്ഷോഭത്തിന്റ രണ്ടാം ഘട്ട പ്രതിഷേധത്തിന്റെ ഭാഗമായി നാളെ (തിങ്കൾ) വൈകീട്ട് 3 മണിക്ക് മഞ്ജുളാൽ പരിസരത്ത് പ്രതിഷേധ ശയന പ്രദക്ഷിണം നടത്തുമെന്ന് നടക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് വാർത്താകുറിപ്പിലൂടെ അറിയിച്ചു.