Friday, September 20, 2024

ഹുസൈൻക്കായുടെ നന്മ നിറഞ്ഞ മനസ്സിന് മന്ദലാംകുന്നിന്റെ പൊന്നാട

മന്ദലാംകുന്ന്: വഴിയിൽ കളഞ്ഞു കിട്ടിയ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി ഹുസൈൻക്കായുടെ നല്ല മാതൃക. മന്ദലാംകുന്ന് കടലോര സംരക്ഷണം  സമിതി അംഗം തൊണ്ടകേരൻ ഹുസൈനാണ് തനിക്ക് വഴിയരുകിൽ നിന്നും ലഭിച്ച പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത്. മന്ദലാകുന്ന് സ്വദേശി കെ.എച്ച് നൗഷാദിന്റെതായിരുന്നു പേഴ്സ്.  40,000 ഓളം രൂപയും ഖത്തർ ഐഡിയും, ഡ്രൈവിംഗ് ലൈസൻസും, എ.ടി.എം കാർഡുകളും പേഴ്സിലുണ്ടായിരുന്നു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അസീസ് മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ നാട്ടിലെ യുവാക്കളും പേഴ്സിന്റെ ഉടമയും ചേർന്ന് ഹുസൈനെ പൊന്നാട അണിയിച്ചു. ചടങ്ങിൽ പി.എം ഷാജഹാൻ, മൗഹ്ഫു കിഴക്കൂട്ട്, കെ.സി സിയാദ്, ഷാഹിർ, ഷെഫീഖ് കിഴക്കൂട്ട് എന്നിവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments